KeralaLatest

വിക്ടേഴ്സിലെ ​ഗണിതാധ്യാപകന്‍ ഇനി ഓര്‍മ്മ

“Manju”

സിന്ധുമോള്‍ ആര്‍

 

ലോക്ക് ഡൗണ്‍ സമയത്ത് വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈനായി കേരളത്തിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി അനേകം അധ്യാപകരാണ് എത്തിയത്. ഇത്തരത്തില്‍ ഒരാളായിരുന്നു ​ഗണിത വിഭാ​ഗം അധ്യാപകനായ ബിനു . അപകടത്തില്‍ അദ്ദേഹം മരണമടഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ആദരാഞ്ജലികള്‍ നേര്‍ന്നും , ഓര്‍മ്മകള്‍ പങ്കുവച്ചും സന്ദേശങ്ങള്‍ നിറയുകയാണ്.

വിക്ടേഴ്സ് ചാനലിലൂടെ കുട്ടികള്‍ക്കായി 7 ആം ക്ലാസ് ​ഗണിത വിഭാ​ഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയിരുന്ന വിതുര യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബിനു എന്ന അധ്യാപകന്‍ അപകടത്തില്‍ മരണമടഞ്ഞുവെന്ന വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.

കോവിഡെന്ന മഹാമാരിയുടെ സമയത്ത് , തന്റെ പ്രിയ കുട്ടികള്‍ക്ക് പഠനം നിന്നു പോകരുതെന്ന നിശ്ചയ ദാര്‍ഡ്യത്തോടെ ഓണ്‍ലൈനായി ക്ലാസുകള്‍ വിക്ടേഴ്സിലൂടെ പങ്ക് വെച്ചിരുന്ന പ്രിയപ്പെട്ട ബിനു മാഷിന് ആദ​രാഞ്ജലികള്‍ നേരുകയാണ് കേരളക്കര ഒന്നാകെ.

Related Articles

Back to top button