IndiaLatest

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ മഹാരാഷ്ട്ര

“Manju”

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ നിയന്ത്രണവും ഉണ്ടാവില്ല. മറ്റന്നാള്‍ മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും.

കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചുനാള്‍ കൂടി തുടരുന്നതാണ് ഉചിതമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button