IndiaLatest

കേരളത്തിന് 2440 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം അനുവദിച്ചു

“Manju”

ശ്രീജ.എസ്

 

ജി.എസ്.ടി. നടപ്പാക്കുബോള്‍, 2014-15ല്‍ ലഭിച്ചതിനെക്കാള്‍ 14 ശതമാനം അധികം നികുതിവരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണം. അല്ലെങ്കില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കണം. ചില സാധനങ്ങള്‍ക്കുമേല്‍ ചുമത്തുന്ന സെസില്‍ നിന്നാണ് കേന്ദ്രം നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്തുന്നത്. ഈ സെസില്‍നിന്ന് ഇപ്പോള്‍ കിട്ടുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ അപര്യാപ്തമാണെന്നാണ് കേന്ദ്രനിലപാട്.

നിയമപ്രകാരം രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ നഷ്ടപരിഹാരം സമയത്ത് നല്‍കിയിരുന്നില്ല. ഇതിനെതിരേ സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച്‌ അവസാനം മുതല്‍ രാജ്യം ലോക്ഡൗണിലാണ്. സംസ്ഥാനങ്ങള്‍ക്ക് ഇക്കാലത്ത് വന്‍ നികുതി നഷ്ടമുണ്ടായി. കേരളത്തിന് ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം മുന്‍വര്‍ഷത്തെക്കാള്‍ 2401 കോടിരൂപയുടെ കുറവുണ്ടായി. ഈ കുറവ്‌ പരിഹരിക്കാനും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനുമായി വന്‍തുക കേന്ദ്രം ചെലവിടേണ്ടി വരും.

Related Articles

Back to top button