KeralaLatestPalakkad

ഒരു കോടി ഫല വൃക്ഷ തൈകള്‍ വിതരണം

“Manju”

ശ്രീജ.എസ്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഉല്‍ഘാടനവുംതൈ വിതരണ പരിപാലന പ്രവര്‍ത്തനവും വിവിധ ഇടങ്ങളിലായിനടന്നു.

കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രം പരിസരത്ത് കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ.ജയശ്രീ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം  നിര്‍വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പ്രിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ജയലക്ഷ്മി, വാര്‍ഡ് മെബര്‍ ബീന ചന്ദ്രകുമാര്‍, ഡോ.ബോബി മാണി, കൃഷി ഓഫീസര്‍ സാജിദലി, പ്രദീപ് വര്‍ഗീസ്, ഷീല, മഹേഷ്, ശങ്കര നാരായണന്‍, ഹമീദ് , കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കേര ക്ലസ്റ്റര്‍, പഴം പച്ചക്കറി ക്ലസ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ വാര്‍ഡ് തല തൈ വിതരണവും നടീല്‍ ഉല്‍ഘാടനവും നടത്തി. മാവ്, സീതപ്പഴം, മുരിങ്ങ എന്നിവയാണ് നട്ടത്.

Related Articles

Back to top button