KeralaLatest

ലോക്ക് ഡൌൺ  തന്നെ  ബാധിച്ചിട്ടില്ലെന്ന് കർഷകനായ ശ്രീധരൻ

“Manju”

60 വർഷത്തെ തന്റെ ജീവിതത്തിനിടയിൽ കർഷകനെന്ന പേരിൽ കിട്ടിയ അനുഗ്രഹമായാണ് ഇദ്ദേഹം കിസാൻ സമ്മാന നിധിയെ കാണുന്നത്.നേരം വെളുക്കുന്നതോടെ ശ്രീധരേട്ടൻ പതിവ് ജോലികൾ ആരംഭിക്കുകയായി… മണ്ണ് തൊട്ടുള്ള ജീവിതം പച്ചയായ കർഷകൻ.. എന്നൊക്കെ വേണമെങ്കിൽ ഇദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം.

അച്ഛനപ്പൂപ്പന്മാർ തുടങ്ങിവെച്ച കാർഷിക പാരമ്പര്യത്തെ ചേർത്ത് പിടിച്ചു… മണ്ണിനെ സ്നേഹിച്ചു ഇന്നും ജീവിതം തുടരുകയാണ്….

പുലർച്ചെ പശുക്കളെ കറന്ന് ഓരോ വീടുകളിലും കൃത്യ നേരത്തെ പാലിക്കുന്നു… തുടർന്ന് തൂമ്പയും ആയുധങ്ങളുമായി മണ്ണിലേക്ക് ഇറങ്ങുകയായി…
50 സെന്റ് സ്ഥലത്ത് നെൽകൃഷി ഒപ്പംതന്നെ 50 സെന്റ് അവിടങ്ങളിൽ പച്ചക്കറികളും വാഴയും എല്ലാം കൃഷിചെയ്തുവരുന്നു…

ഒരു കൃഷിക്കാരൻ ആയതുകൊണ്ടുമാത്രം ഈ ലോക്ക് ഡൌൺ കാലയളവിൽ തന്റെ ദിനചര്യയിൽ തനിക്ക് ഒന്നും മാറ്റേണ്ടി വന്നില്ലെന്ന് പറയുകയാണിയാൾ. ഒപ്പം തനിക്കു ചുറ്റുമുള്ള കുടുംബങ്ങൾക്ക് പച്ചക്കറിയും പാലും.. തന്റെ കൈകളിലൂടെ എത്തിക്കാനും ഈ ലോക്കഡോൺ കാലയളവിൽ ഇദ്ദേഹത്തിനായി .

പാരമ്പര്യ കർഷക കുടുംബം ആയതുകൊണ്ടുതന്നെ… ഓർമ്മവെച്ച നാൾ മുതൽ കൃഷിയിലാണ് ജീവനും ജീവിതവും… ഒരു കർഷകൻ ആയിരിക്കേ കേന്ദ്ര ഗോവെർന്മെന്റിന്റെ ഭാഗത്തുനിന്നും തനിക്ക് ലഭിച്ച ആദ്യ സമ്മാനമായാണ് കിസാൻ സമ്മാന നിധി യെ ഇദ്ദേഹം കാണുന്നത്.

ഈ ലോക് ഡൌൺ കാലം കൃഷിയിലേക്ക് തിരിച്ചു നടക്കുന്നതിനുള്ള ഒരു സന്ദേശമാണ് പകർന്നു തന്നത്. മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമുക്കാവശ്യമായ വിഷ രഹിതമായ പച്ചക്കറി സ്വന്തമായി ഉൽപാദിപ്പിക്കാം എന്ന ആശയവും മലയാളി തിരിച്ചറിഞ്ഞുകഴിഞ്ഞു.
മണ്ണിനെ അമ്മയായി കണ്ടിരുന്ന ആ പഴയ കാലത്തേക്ക് തിരിച്ചു വരാനാണ് ഇദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുന്നത്

Related Articles

Back to top button