KeralaLatestThiruvananthapuram

കൊവിഡ് തരംഗം: സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങള്‍ ആയുര്‍ രക്ഷാക്ലിനിക്കുകളുമായി

“Manju”

കൊവിഡ് രണ്ടാം തരംഗം; കേരളത്തിൽ പടരുന്നത് ജനിതമാറ്റം വന്ന വൈറസെന്ന് സംശയം,  സാമ്പിളുകള്‍ ദില്ലിക്കയച്ചു | covid spread in kerala test begins to find  virus variant
ആലപ്പുഴ:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മഹാമാരിയുടെ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച്‌ ആയുര്‍രക്ഷ ക്ലിനിക്കുകള്‍ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും നടത്താന്‍ ഭാരതീയ ചികില്‍സാ വകുപ്പ് തീരുമാനിച്ചതായി ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എസ് ഷീബ അറിയിച്ചു.
60 വയസ്സില്‍ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖായുഷ്യം പദ്ധതി, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി, കോവിഡ് മുക്തരായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതി എന്നിവയാണ് ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ വഴി നടത്തപ്പെടുന്നത്.
ജില്ലയില്‍ കാറ്റഗറി എ യില്‍ പെട്ട കൊവിഡ് രോഗികള്‍ക്ക് ഭേഷജം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സ നല്‍കുന്നുണ്ട്. കൊവിഡ് മുക്തരായവര്‍ക്ക് പുനര്‍ജനി പദ്ധതി മുഖേനയും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധത്തിനായി ഭാരതീയ ചികിത്സ വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.സംശയ നിവാരണത്തിനായി 0477-2252377 എന്ന നമ്ബറില്‍ വിളിക്കണം.

Related Articles

Back to top button