KeralaLatest

മഹാരാഷ്​ട്രയില്‍ രോഗം ഭേദമായവരുടെ എണ്ണം ഉയരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കോവിഡ്​ രോഗബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതിനിടെ രാജ്യത്തിന്​ ആശ്വാസമായി മഹാരാഷ്​ട്രയില്‍ നിന്നുള്ള കണക്കുകള്‍. മഹാരാഷ്​ട്രയില്‍ കോവിഡ്​ ഭേദമായവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. 31.2 ശതമാനത്തില്‍ നിന്ന്​ 43.3 ശതമാനമായാണ്​ കോവിഡ്​ ഭേദമായവരുടെ എണ്ണം കൂടിയത്​. കഴിഞ്ഞ ദിവസം മാത്രം 8,381 രോഗികള്‍ മഹാരാഷ്​ട്രയില്‍ ആശുപത്രി വിട്ടു. ഇതിന്​ മുമ്പ് ശരാശരി 1000 പേര്‍ മാത്രം ആശുപത്രി വിട്ടിരുന്ന സ്ഥാനത്താണ്​ രോഗം ഭേദമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

Related Articles

Back to top button