IndiaLatest

ആരോഗ്യമേഖലയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

“Manju”

ആരോഗ്യമേഖലയ്ക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്; 64,180 കോടിയുടെ പാക്കേജ്, കൊവിഡ്  വാക്സിന് 35,000 കോടി | union budget|Nirmala seetharaman|Union Budget  2021|Budget Analysis

ശ്രീജ.എസ്

ഡല്‍ഹി ; 2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധി കാലത്തിലെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് കൂടിയ തുക വകയിരുത്തി. ആരോഗ്യമേഖലയെ ചേര്‍ത്തുപിടിച്ച്‌ കേന്ദ്രം. കൊവിഡ് വാക്സിന്‍ വികസിപ്പിച്ച ശാസ്ത്രഞ്ജര്‍ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി.

64,180 കോടി രൂപയുടെ പക്കേജ് ആണ് ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയത്. നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ മാറ്റി. ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ് അനുവദിച്ചു. കൊവിഡ് വാക്സിന് 35,000 കോടി രൂപയും ധനമന്ത്രി ബജറ്റില്‍ വകയിരുത്തി. കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനായിട്ടാണ് ഈ പാക്കേജ് എന്ന് ധനമന്ത്രി.

ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button