KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്. കൂട്ടിനുള്ളില്‍ രണ്ട് ആടുകളെ  ചത്ത നിലയില്‍ കണ്ടെത്തി. അജ്ഞാത ജീവിയുടെ അക്രമണമെന്ന് സംശയം. വേളാവൂര്‍ വട്ടവിള എന്‍.എസ്. വില്ലയില്‍ നസീജയുടെ രണ്ട് മുട്ടനാടുകളാണ് ചത്തത്. ശനിയാഴ്ച രാവിലെ തീറ്റ കൊടുക്കുന്നതിനായി കൂട് തുറന്നപ്പോള്‍  ആടുകളുടെ  ശരീരത്തിലാകെ മുറിവുകളുമായി ജീവനറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു.

വേളാവൂര്‍ മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെത്തി പോസ്റ്റുമോര്‍ട്ടം ചെയ്തു. 30,000 രൂപയുടെ  നഷ്ടമുണ്ടായതായി പറയപ്പെടുന്നു.

 

Related Articles

Back to top button