IndiaKeralaLatest

മണ്ഡികള്‍ ഇല്ലാതാക്കും, രാഹുല്‍ ഗാന്ധി

“Manju”

Image result for മണ്ഡികള്‍ ഇല്ലാതാക്കും, രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലോക്​സഭയില്‍ പ്രതികരിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. മൂന്ന്​ കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന്​ വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകള്‍ വിവരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ കാര്‍ഷിക നിയമം രാജ്യത്തെ കാര്‍ഷിക വിളകളുടെ വില്‍പനക്കും വാങ്ങലിനും അതിര്‍ത്തി നിര്‍ണയിക്കും. ഇതോടെ മണ്ഡികള്‍ (ചെറുചന്തകള്‍) ഇല്ലാതാകും.
രണ്ടാമത്തെ നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്​. ഇതിലൂടെ അവര്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ അളവില്ലാതെ സൂക്ഷിക്കാന്‍ അവസരം നല്‍കും. മൂന്നാമത്തെ കാര്‍ഷിക നിയമം കര്‍ഷകരുടെ വിളകള്‍ക്ക്​ മാന്യമായ വില ആവശ്യപ്പെടുന്നതില്‍നിന്ന്​ കോടതിമൂലം തടയുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങളുടെ ഉള്ളടക്കവും ലക്ഷ്യങ്ങളും ചര്‍ച്ചചെയ്​ത്​ പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാം എന്ന വാചകത്തോടെയാണ്​ രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്​.
നാടകീയ സംഭവങ്ങളോടെയാണ്​ ലോക്​സഭ സമ്മേളനം ആരംഭിച്ചത്​. സ്​പീക്കര്‍ ​ഓം ബിര്‍ലയെ വലതുപക്ഷ എം.പിമാര്‍ ജയ്​ ശ്രീറം വിളികളോടെയാണ്​ സ്വാഗതം ​െചയ്​തത്​. ചിലര്‍ സലാം വിളിച്ചും സ്വാഗതം ചെയ്​തു. ഇത്​ പ്രതിപക്ഷ പ്രതിഷേധത്തിന്​ ഇടയാക്കി.

Related Articles

Back to top button