KeralaLatest

സംസ്ഥാനം നിശ്ചലം,​ ജാഗ്രതയോടെ കേരളം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഞായര്‍ ലോക്ക് ഡൗണ്‍ ഇന്ന് സംസ്ഥാനത്ത് ഏറെക്കുറെ പൂര്‍ണം. മെഡിക്കല്‍ സ്റ്റോറുകളുള്‍പ്പെടെ അത്യാവശ്യമുള്ള കടകളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രധാന കമ്പളങ്ങളും ലോക്ക് ഡൗണില്‍ അടഞ്ഞുകിടക്കുകയാണ്. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങളൊഴിച്ചാല്‍ നിരത്തുകളും വിജനമാണ്. ചരക്ക്​ വാഹനങ്ങളും അടിയന്തിരഘട്ടങ്ങളില്‍ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം.

ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക്​ മാത്രമാണ്​ യാത്രാനുമതിയുള്ളത്. അവശ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനും അനുമതിയുണ്ട്. പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ വിലക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കും.

ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാം. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് പരിശോധനയും നടന്നുവരികയാണ്. പൊലീസ് പരിശോധന വൈകുന്നേരം വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നും തുടര്‍ന്നുവരികയാണ്.

പുലര്‍ച്ചെ ആറ് മുതല്‍ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസി​​ന്റെ പാസ് വാങ്ങണം. ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് മുന്നോടിയായുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ നാളെ നടക്കും. ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായി ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും നാളെ അവസാനിക്കും.

Related Articles

Back to top button