KeralaLatest

വൈദികരിൽ ഭൂരിപക്ഷവും. 65 വയസ്സ് കഴിഞ്ഞവർ

“Manju”

ശ്രീജ.എസ്

 

ആലപ്പുഴ: വൈദികരുൾപ്പെടെ 65 വയസ്സ് കഴിഞ്ഞ ആരും ദേവാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിബന്ധന പകുതിയോളം ക്രിസ്ത്യൻ പള്ളികളെ ബാധിച്ചേക്കും. ചൊവ്വാഴ്ചമുതലാണ് കർശനനിയന്ത്രണങ്ങളോടെ ദേവാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

65 വയസ്സ് നിബന്ധന വൈദികർക്കു ബാധകമാക്കിയതും തിരുവോസ്തി നൽകാൻ കഴിയുമോ എന്ന സംശയവുമാണിത്. പ്രസാദം നൽകരുതെന്നാണ്‌ നിർദേശം. ഇതിൽ തിരുവോസ്തിയും ഉൾപ്പെടുമോ എന്നു വ്യക്തത വന്നിട്ടില്ല

പകുതിയോളം വൈദികരും 65 കഴിഞ്ഞവരാകുമെന്നാണു കണക്കാക്കുന്നത്. ഇവർക്ക് പകരക്കാരെ കണ്ടെത്തൽ എളുപ്പമല്ല. സഭാസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന യുവ വൈദികരെ താത്കാലികമായി നിയോഗിക്കാമെങ്കിലും പതിവാക്കാൻ കഴിയില്ല. പള്ളികളിൽ എല്ലാദിവസവും ഒന്നിലധികം കുർബാനകളുണ്ട്. ആളുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ കുർബാനകൾ കൂട്ടേണ്ടിവരും.

പള്ളികളുടെ ചുമതലയുള്ള വൈദികർക്ക് പ്രായപരിധി കടന്നാലും പകരക്കാരെ എത്തിക്കേണ്ടിവരും. മെത്രാൻമാരിൽ ഭൂരിപക്ഷവും 65 കഴിഞ്ഞവരാണ്. ഇവര്‍ക്കും കുർബാനയർപ്പിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button