IndiaKeralaLatest

പരസ്യത്തിന് പിന്നിലെ സത്യം ഇതാണ്

“Manju”

 

ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. പരസ്യത്തില്‍, വിവാഹത്തിന് ഒരുങ്ങുന്ന യുവതി കോവിഡ് വാക്സിന്‍ സ്വീകരിച്ച യുവാക്കളില്‍ നിന്നാണ് വിവാഹാലോചനകള്‍ ക്ഷണിച്ചിരിക്കുന്നത്. 24 കാരിയായ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടി, കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നുവെന്നാണ് പരസ്യം.
സംഭവം വൈറലായതോടെ മികച്ച പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. വൈറലായ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നത്. ചിലര്‍ ഈ പരസ്യം സത്യമാണോയെന്നും സംശയിച്ചു.
എന്നാല്‍, ഈ പരസ്യം ഒരു ക്യാമ്ബയിനിന്‍റെ ഭാഗമായിരുന്നു. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഗോവയില്‍ നിന്ന് സാവിയോ ഫിഗ്യൂറെഡോ എന്നയാളാണ് ഈ വിവാഹപരസ്യത്തിന് പിന്നില്‍. ‘മാട്രിമോണിയലുകളുടെ ഭാവി’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരിച്ചത്. ഒരു വാക്സിനേഷന്‍ സെന്ററിന്റെ കോണ്‍ടാക്റ്റ് നമ്പറിനൊപ്പമാണ് ഇത് പങ്കുവച്ചത്.

Related Articles

Back to top button