InternationalLatest

 സൈനികര്‍ക്കായുള്ള വാക്സിനേഷന്‍ നിയമങ്ങള്‍ കടുപ്പിച്ചു

“Manju”

യു.എസില്‍ പ്രതിരോധ സൈനികര്‍ക്കായുള്ള കൊവിഡ് വാക്സിനേഷന്‍ നിയമങ്ങള്‍ കടുപ്പിച്ചു.ഒരു ഡോസ് വാക്സിന്‍ പോലുമെടുക്കാത്ത 103 മറീനുകളെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി മറീന്‍ കോര്‍പസ് അറിയിച്ചു. മിലിട്ടറി സര്‍വീസിലുള്ള 30,000 ത്തിലധികം പേര്‍ ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ഘട്ടം ഘട്ടമായി ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് പദ്ധതിയെന്ന് മിലിട്ടറി അധികൃതരും അറിയിച്ചിട്ടുണ്ട്.യു.എസ് മിലിട്ടറിയിലെ എല്ലാവരും വാക്സീന്‍ സ്വീകരിക്കണമെന്ന് ഓഗസ്റ്റില്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ആ ഉത്തരവിട്ടിരുന്നു.

നിലവില്‍ എയര്‍ഫോഴ്സിലെ 7365 പേരും, നേവിയിലെ 5472 പേരും വാക്സിന്‍ സ്വീകരിക്കാതിരിക്കുകയോ, വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 1007 അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപേക്ഷ അംഗീകരിക്കാത്ത വാക്സിന്‍ എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്

Related Articles

Back to top button