InternationalKeralaLatest

ദുബായില്‍ സ്‌കൂള്‍ ബസുകള്‍ക്ക് പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ്: ദുബായില്‍ സ്‌കൂള്‍ ബസുകള്‍ക്ക് പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച്‌ ആര്‍.ടി.എ. പൊതുഗതാഗത ഏജന്‍സി ഡയറക്ടര്‍ അദേല്‍ ശക്രി സ്‌കൂള്‍ ബസ് ഓപ്പറേറ്റര്‍മാരുമായി വീഡിയോ വര്‍ക്‌ഷോപ്പ് നടത്തി. 120-ഓളം പേര്‍ പങ്കെടുത്തു.

ബസില്‍ പൂര്‍ണശുചിത്വം ഉറപ്പാക്കും. ആര്‍.ടി.എ. കണക്കുപ്രകാരം പ്രൈവറ്റ് സ്കൂളുകളിലെ 1,53,000 വിദ്യാര്‍ഥികളും പബ്ലിക് സ്കൂളുകളിലെ 21,000 വിദ്യാര്‍ഥികളും സ്കൂള്‍ ബസുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി സ്കൂള്‍ ബസുകള്‍ ഇനിമുതല്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ബസില്‍ കയറുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും ശരീരോഷ്മാവ് പരിശോധിക്കണം. ബസില്‍ പൂര്‍ണശുചിത്വം ഉറപ്പാക്കണം. വേണമെങ്കില്‍ എല്ലാവര്‍ക്കും പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് നല്‍കാം.

ബസ് ഓപ്പറേറ്റര്‍മാര്‍ ബസിന്റെ രണ്ടുഭാഗങ്ങളിലും കോവിഡ് ബോധവത്കരണ പോസ്റ്ററുകള്‍ പതിക്കണം. ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഇരിപ്പിടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകുന്നതരത്തില്‍ വ്യക്തമായി അടയാളപ്പെടുത്തണം. ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അകലം ഉറപ്പിക്കുന്നതിനായി പ്രത്യേകമായൊരാള്‍ ഉണ്ടാകണം.

Related Articles

Back to top button