IndiaKeralaLatest

സുഹൃത് ഡോക്ടര്‍മാര്‍പോലും ഫോണ്‍ എടുക്കുന്നില്ല; നിസ്സഹായത വിവരിച്ച്‌ ബി.ജെ.പി എം.പി

“Manju”

സുഹൃത്തുക്കളായ ഡോക്​ടർമാർപോലും ഫോൺ എടുക്കുന്നില്ല; നിസ്സഹായത വിവരിച്ച്​  ബി.ജെ.പി എം.പി | Doctor Friend Not Picking My Calls Bihar BJP Chief On  Covid Crisis | Madhyamam
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തില്‍ ബിഹാറില്‍ സ്ഥിതി അതീവ രൂക്ഷമാണെന്ന് വിവരിച്ച്‌ ബി.ജെ.പി നേതാവ്. സംസ്ഥാനത്ത് ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലെന്നും ഓക്സിജന്‍ ദൗര്‍ലഭ്യമാണെന്നും അതിനാല്‍ ജനങ്ങേളാട് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് എം.പിയുടെ നിര്‍ദേശം.
നിസ്സഹായനായതിനാല്‍ എന്‍റെ പ്രിയ സുഹൃത്തായ ഡോക്ടര്‍പോലും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് കൊറോണ വൈറസിന്‍റെ പ്രധാന പ്രതിേരാധ മാര്‍ഗം. നിര്‍ഭാഗ്യവശാല്‍ മാരക വൈറസ് ഉയര്‍ത്തുന്ന ഭീഷണി ജനങ്ങള്‍ ഇതുവരെ മനസിലാക്കിയിട്ടില്ല -ലോക്സഭ എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമായ സഞ്ജയ് ജയ്സ്വാള്‍ പറയുന്നു.
വ്യാപനം രൂക്ഷമായതോടെ എന്‍റെ ഡോക്ടര്‍ സുഹൃത്തുപോലും േഫാണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ അവരും നിസ്സഹായരാണ്. രണ്ടാംതരംഗത്തില്‍ നിരവധി പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടപ്പെട്ടു -എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ചമ്ബാരന്‍ മണ്ഡലത്തില്‍ ആശുപത്രി കിടക്കകളും ഓക്സിജന്‍ സൗകര്യവും ഒരുക്കി. എന്നാല്‍ സൗകര്യം തികയാത്ത ഘട്ടത്തിലെത്തി. േബട്ടിയ നഗരത്തില്‍ കിടക്കകളുടെ എണ്ണം ഉയര്‍ത്താനാണ് ശ്രമം. ശ്രമം വിജയിച്ചേക്കാം. എന്നാല്‍ അവ മതിയാകില്ല. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തി’ -ജയ്സ്വാള്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ലക്ഷത്തോളം പേരാണ് ഇവിടെ ചികിത്സയിലുള്ളത്. രാജ്യത്തെ 78.18 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളിലൊന്നാണ് ബിഹാറെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു

Related Articles

Back to top button