KeralaLatest

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമോപദേശം തേടി കസ്റ്റംസ്.

“Manju”

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ് നിയമോപദേശം തേടിയിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് അന്വേണ ഉദ്യോഗസ്ഥനായ സലില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടിയത്. നിയമോപദേശം എത്രയും പെട്ടെന്ന് ലഭിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഭാസമ്മേളനം കഴിയുന്ന മുറയ്ക്കായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യലിന് വിധേയനാക്കുക.
അതേസമയം, കസ്റ്റംസിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി സിപിഐഎമ്മിലെ രാജു എബ്രഹാം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളിലൂടെ സഭയ്ക്ക് കസ്റ്റംസ് അവമതിപ്പുണ്ടാക്കിയെന്നും രാജു എബ്രഹാം പറഞ്ഞു.
നേരത്തെ ഇ.ഡിക്കെതിരെ ജെയിംസ് മാത്യു എംഎല്‍എയും അവകാശലംഘന നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങള്‍ക്ക് നല്‍കിയത് സഭയുടെ അന്തസ് ഇടിയുന്നതിന് കാരണമായി എന്നായിരുന്നു നോട്ടിസിലെ ഉള്ളടക്കം

Related Articles

Back to top button