KeralaLatest

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ

“Manju”

 

തിരുവനന്തപുരം : സ്‌കോൾകേരള പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി /തത്തുല്യ കോഴ്‌സിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. രോഗം, പ്രായാധിക്യം എന്നിവയാൽ അവശത അനുഭവിക്കുന്നവർക്ക് വീടുകളിൽ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും, ഹോംനഴ്സുമാരെയും വാർത്തെടുക്കുകയെന്നതാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്.

കോഴ്സിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ നവംബർ 15 വരെയും 100 രൂപ പിഴയോടെ നവംബർ 22 വരെയും ഫീസടച്ച് സ്‌കോൾകേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും രജിസ്‌ട്രേഷൻ മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും പ്രവേശന വിജ്ഞാപനവും വെബ്‌സൈറ്റിൽ ലഭിക്കും.

ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾകേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്‌കോൾകേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ട് എത്തിക്കേണ്ടതും അല്ലെങ്കിൽ സ്പീഡ് /രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയക്കാവുന്നതുമാണ്. ജില്ലാക്രേന്ദ്രങ്ങളിലെ മേൽവിലാസവും, പഠനക്രേന്ദങ്ങളുടെ വിശദാംശങ്ങളും സ്‌കോൾകേരള വെബ്‌സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്.

Related Articles

Back to top button