KeralaLatest

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി. ഈ അധ്യയനവർഷത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ അതത് സ്‌കൂളുകൾക്ക് ജില്ല ഡിപ്പോകളിൽ നിന്നും വിതരണം ചെയ്തു. മുൻവർഷങ്ങളിലെ പോലെ ഈ വർഷവും കെ ബി പി എസിന്റെ പൂർണ്ണ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആണ് പാഠപുസ്തക വിതരണം നടന്നത്. പാഠപുസ്തകങ്ങൾ കെബിപിഎസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച ശേഷം സ്‌കൂൾ സൊസൈറ്റികളിലേക്ക് കൈമാറി.

Related Articles

Back to top button