IndiaKeralaLatest

കാലിക്കറ്റ് സര്‍വകലാശാല പി.ജി. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കാലിക്കറ്റ്: കാലിക്കറ്റ് സര്‍വകലാശാല പിജി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ന് വൈകിട്ട് വരെ. അപേക്ഷയുടെ ആദ്യം ക്യാപ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അടിസ്ഥാനവിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച്‌ ഫൈനലൈസ് ചെയ്യേണ്ടത്. ഫീസടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.

അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ലെങ്കിലും അഡ്മിഷന്‍ സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകള്‍ നല്‍കുമ്പോള്‍ അതത് കോളേജുകളില്‍ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്പോര്‍ട്‌സ് എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പത്ത് ഓപ്ഷന്‍ നല്‍കാം. ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള/ ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിശദ വിവരങ്ങള്‍ക്ക് www.cuonline.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button