KeralaLatest

പ്രായമായരെ സംരക്ഷിക്കുന്നതിനായി കര്‍ണാടക റിവേഴ് ക്വാറന്‍റൈന്‍ നടപ്പാക്കുന്നു

“Manju”

 

ബംഗലൂരു : അണ്‍ലോക്ക് ഘട്ടം ആരംഭിക്കുകയും, കോവി‍ഡ് 19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ, കര്‍ണാടക സര്‍ക്കാര്‍ പ്രായമായ പൗരന്‍മാരേയും കൊറോണ വൈറസിന് ഇരയായവരേയും സംരക്ഷിക്കുന്നതിനായി ‘റിവേഴ്സ് ക്വാറന്‍റൈന്‍’ നടപ്പിലാക്കുന്നകാര്യം കര്‍ണാടക സര്‍ക്കാര്‍ പരിഗണിച്ചേക്കും.

കേരളം നടപ്പിലാക്കിയ ‘റിവേഴ്സ് ക്വാറന്‍റൈന്‍’ ദുര്‍ഭലരായ രണ്ട് വിഭാഗങ്ങളെ – 60 വയസ്സിന് മുകളില്‍ പ്രായമുളളവരേയും, അടിസ്ഥാനപരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരേയും, ബാക്കി ജനങ്ങളില്‍ വേര്‍ത്തിരിക്കുന്ന രീതിയാണ്. ഈ വിഭാഗങ്ങളെ പ്രത്യേക മുറികളിലാക്കി മറ്റ് കുടുംബാംഗങ്ങളുമായുളള ഇടപെടല്‍ പരിമിതപ്പെടുത്തിക്കൊണ്ട് ഈ വിഭാഗങ്ങളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉന്നല്‍ നല്‍കുന്നു.

സംസ്ഥാനത്തുടനീളം വിടുതോറുമുളള ആരോഗ്യസര്‍വേ നടത്തുന്നതിനുളള പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇതുവരെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 57 ലക്ഷത്തിലധികം വൃദ്ധരുണ്ട്. അതില്‍ 15 ലക്ഷത്തോളം പേര്‍ക്ക് രക്തസമ്മര്‍ദ്ദം, പ്രമേയം, ഹൃദയസംബന്ധമായി പ്രശനങ്ങള്‍ ഉണ്ട്.

Related Articles

Back to top button