KeralaLatest

കൊവിഡ്, കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9244 പേര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: ഒടുവിലത്തെ കണക്കനുസരിച്ച്‌ കൊവിഡ് ബാധ സംശയിച്ച്‌ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9244 പേരാണ്. ഇവരില്‍ 192 പേര്‍ ആശുപത്രിയിലും 9052 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 27 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 83 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8919 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8214 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7725 എണ്ണം നെഗറ്റീവാണ്. 705 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 243 എണ്ണമാണ്.

Related Articles

Back to top button