EntertainmentIndiaLatest

നമ്മുടെ കുഞ്ഞിലൂടെ നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍’: പ്രിയതമനെ ഓര്‍ത്ത് മേഘ്‌ന

“Manju”

സിന്ധുമോള്‍ ആര്‍

അകാലത്തില്‍ തന്നെ വിട്ടുപോയ ഭര്‍ത്താവിനെ ഓര്‍ത്തുകൊണ്ടുള്ള നടി മേഘ‌്നരാജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയെ നൊമ്പരപ്പെടുത്തുകയാണ്. ചിരഞ്ജീവി സര്‍ജയുടെ വിയോഗം തന്നില്‍ അവശേഷിപ്പിക്കുന്ന ആഘാതം എത്രത്തോളമുണ്ടെന്ന് ഹൃദയത്തിന്റെ ഭാഷയിലാണ് മേഘ്‌ന കുറിച്ചിരിക്കുന്നത്. ചീരുവിന്റെ അഭാവം നികത്താന്‍ കഴിയുന്നതല്ലെങ്കിലും ഇരുവരുടെയും പിറക്കാനിരിക്കുന്ന കുഞ്ഞ് നല്‍കുന്ന സാന്ത്വനം വലുതാണെന്ന് മേഘ്‌നയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.
‘ചീരു, ഞാന്‍ വളരെയധികം ശ്രമിച്ചെങ്കിലും നിന്നോട് പറയേണ്ടതെന്താണെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നീ എനിക്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ഈ ലോകത്തിലെ വാക്കുകള്‍ക്കൊന്നും തന്നെ കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനൊക്കെ അപ്പുറമാണ് നിങ്ങള്‍. എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയായിരുന്നു ചീരു നിങ്ങള്‍.

ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോള്‍ ഇതാ ഞാന്‍ എത്തി എന്നു പറഞ്ഞുകൊണ്ട് നിങ്ങള്‍ വരാത്തത് എന്റെയുള്ളില്‍ സൃഷ്‌ടിക്കുന്ന വേദന അഗാധമാണ്. നിങ്ങളെ ഒന്നു തൊടാന്‍ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. ആ വേദനയില്‍ ഒരായിരം തവണ ഞാന്‍ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിങ്ങളുടെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ടെന്ന് അനുഭവപ്പെടുകയാണ്. ഓരോ തവണ ഞാന്‍ തളരുമ്പോഴും, ഒരു കാവല്‍ മാലാഖയെ പോലെ നിങ്ങള്‍ എനിക്ക് ചുറ്റുമുണ്ട്.
നിങ്ങള്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്നെ തനിച്ചാക്കാനും നിങ്ങള്‍ക്ക് കഴിയില്ല, കഴിയുമോ? നിങ്ങള്‍ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്; നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം. മധുരിതമായ ആ വിസ്‌മയത്തിന് നിങ്ങളോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിങ്ങളെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിങ്ങളെ വീണ്ടും പുണരാന്‍, വീണ്ടും വീണ്ടും പുഞ്ചിരിതൂകുന്ന നിങ്ങളെ കാണാന്‍, മുറി മുഴുവന്‍ പ്രകാശം നിറയ്‌ക്കുന്ന ആ ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്ന പോലെ. അവസാനശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’- മേഘ്‌ന കുറിച്ചു.

Related Articles

Back to top button