IndiaLatest

അസമില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുള്ളിപ്പുലിയെ തല്ലിക്കൊന്ന് പ്രകടനം; ആറുപേ‌രെ അറസ്റ്റ് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

 

ഗുവാഹത്തി:- അസമിലെ ഗുവാഹത്തിയുടെ അതിര്‍ത്തി പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുള്ളിപ്പുലിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ആരോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവരം പുറം ലോകമറിഞ്ഞത്. പുലിയുടെ ജഡവുമായി ജനങ്ങള്‍ ആഹ്ലാദപ്രകടനവും നടത്തി.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പുലി കെണിയില്‍ വീണെന്ന വിവരമറിഞ്ഞ് വനം വകുപ്പ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പുലി രക്ഷപ്പെട്ടിരുന്നു. പുലിയുടെ പിന്നാലെ വനത്തിലേക്ക് പോയ ചില നാട്ടുകാര്‍ അവിടെ റിസര്‍വ് വനമേഖലയില്‍ വച്ച്‌ പുലിയെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.

ആറുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. നേരിട്ട് പങ്കെടുത്ത മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ കൃത്യസമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്വാഭാവിക വാസസ്ഥലം നഷ്ടമാകുന്നതോടെ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളിറങ്ങി നാശം വിതക്കുന്നത് രാജ്യത്ത് തുടര്‍കഥയാകുകയാണ്.

Related Articles

Back to top button