InternationalLatest

‘ഒമിക്രോണ്‍’; ഏറ്റവും അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

“Manju”

ജോഹന്നാസ്ബര്‍ഗ്: ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ കൊവിഡ് രോഗാണുക്കളില്‍ ഏ‌റ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തിന് ‘ഒമിക്രോണ്‍’ എന്ന ഗ്രീക്ക് പേരാണ് നല്‍കിയത്. ബി.1.1.529 ഡെല്‍‌റ്റാ വകഭേദത്തിന്റെ വിഭാഗത്തില്‍ വരുന്ന അത്യന്തം അപകടകരമായ വകഭേദമാണ്. അതിവേഗം പടരാനും ഇടയാക്കുന്നതാണ് ഒമിക്രോണ്‍ വകഭേദം.

എവിടെയാകും ഈ വകഭേദം പടര്‍ന്നുപിടിക്കുകയെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് തീരുമാനത്തിലെത്താനായിട്ടില്ല. എന്നാല്‍ ഈ വകഭേദം വന്ന ചിലരില്‍ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണര്‍ത്തുന്നു. കൊവിഡിന്റെ മുന്‍ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായി പ്രചരിച്ചിരുന്നില്ല. ബീ‌റ്രാ വകഭേദം ഇത്തരത്തിലൊന്നാണ്. ഇതുപോലെയാണോ ഒമിക്രോണ്‍ എന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് വ്യക്തതയില്ല.

Related Articles

Back to top button