IndiaLatest

മമത ബാനര്‍ജി ആശുപത്രി വിട്ടു

“Manju”

കൊല്‍ക്കത്ത: പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആശുപത്രിയില്‍ നിന്നും ഡിസ്​ചാര്‍ജ്​ ചെയ്​തു. അവര്‍ ചികില്‍സകളോട്​ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു.രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന്​ ഡോക്​ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച്‌​ ഡിസ്​ചാര്‍ജ്​ ചെയ്യുകയായിരുന്നു.നന്ദിഗ്രാമില്‍ പ്രചാരണം നടത്തുന്നതിനിടെയാണ്​ മമത ബാനര്‍ജി അക്രമത്തിന്​ ഇരയായത്​. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടര്‍ന്ന്​ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഒന്നും പ്രവര്‍ത്തിക്കരുതെന്ന്​ ആശുപത്രിയില്‍ നിന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു.

Related Articles

Back to top button