KeralaLatest

മൊബെെല്‍ ഫോണിന്റെ ഉപയോ​ഗം കുറച്ചോളൂ; ​​കാരണം ഇതാണ്

“Manju”

സിന്ധുമോള്‍ ആര്‍

 

മൊബെെല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ് ഇന്ന് പലര്‍ക്കും. എവിടെപ്പോയാലും വെറുതെ ഇരുന്നാല്‍ പോലും കയ്യില്‍ മൊബൈല്‍ വേണമെന്ന സ്ഥിതിയാണ്. ബാത്ത് റൂമില്‍ പോകുമ്പോള്‍ പോലും മൊബെെല്‍ ഉപയോ​ഗിക്കുന്നവരുണ്ട്. ഇങ്ങനെ സ്ഥിരമായി മൊബൈല്‍ ഫോണില്‍ മുഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകാം.

തുടക്കത്തില്‍ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍. ഒരു ഇടവേള പോലുമില്ലാതെ മൊബൈലില്‍ ഉപയോഗിക്കുന്നത് പല രോഗങ്ങളും വരുത്തി‌വയ്ക്കും. ജീവിതശൈലിയെ തന്നെ ബാധിക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. മൊബൈലില്‍ തന്നെ നോക്കിയിരിക്കുമ്പോള്‍ കണ്ണുകളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്.

നിശ്ചിത സമയത്ത് ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും. കുറെ നേരം സമയം തല കുനിച്ച്‌ മൊബൈലിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ക്കൊപ്പം തന്നെ കഴുത്തിലും സമര്‍ദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം. കൗമാരക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഉറക്ക‌മില്ലായ്മയാണ്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ആരോ​​ഗ്യപ്രശ്നങ്ങള്‍ കൗമാരക്കാര്‍‌ക്കിടയില്‍ ഉണ്ടാകുന്നു.
മൊബെെല്‍ ഫോണിന്റെ അമിത ഉപയോ​ഗം തന്നെയാണ് പ്രധാനകാരണം. വീഡിയോ ഗെയിം, ടിവി, എന്നിവ അമിതമായി ഉപയോ​ഗിച്ച്‌ വരുന്നതും കൗമാരക്കാര്‍ക്കിടയില്‍ ഉറക്കമില്ലായ്മയ്ക്ക് മറ്റ് ചില കാരണങ്ങളാണ്. ഉറക്കം കുറയുന്നത് കൗമാരക്കാര്‍ക്കിടയില്‍ വിഷാദരോ​ഗം ഉണ്ടാകാനും ശരീരഭാ​രം കൂടാനുമുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാര്‍ എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് ‘നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് റിസേര്‍ച്ച് വ്യക്തമാക്കുന്നു.

Related Articles

Back to top button