KannurKeralaLatest

വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്

“Manju”

കണ്ണൂര്‍: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി സ്മാർട്ട് ഫോൺ വിതരണം നടത്തി. ബാങ്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓൺലൈൻ പഠന സൗകര്യമില്ലാത്ത 25 വിദ്യാർത്ഥികൾക്കാണ് ഫോൺ നൽകിയത്.പ്രശസ്ത ഫുട്ബാൾ താരം സി.കെ.വിനീത് വിതരണം നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട സന്നദ്ധ വോളന്റിയർമാരുടെ വാഹനങ്ങൾക്ക് ബാങ്ക് നൽകുന്ന ഇന്ധനം ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ കൈമാറി. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.ജി.വി.എച്ച്.എസ് എസ് കതിരൂർ ഹെഡ്മാസ്റ്റർ പ്രകാശൻ കറത്ത ആശംസ പ്രസംഗം നടത്തി. സെക്രട്ടറി കെ.അശോകൻ സ്വാഗതവും ഡയറക്ടർ കെ.സുരേഷ്‌ നന്ദിയും പറഞ്ഞു.

Related Articles

Back to top button