KeralaLatestThiruvananthapuram

വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രചരണങ്ങൾക്ക് പിന്നിൽ സ്വകാര്യ ഡാറ്റ ലോബി

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന കുട്ടികൾക്ക് 4000 രൂപ മുതൽ 15000 രൂപ വരെ ലഭിക്കുന്ന വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകുന്നു എന്ന നിലയിലുള്ള പ്രചാരണം വ്യാപകമായി നടക്കുന്നു.

നിലവിൽ ഇത്തരത്തിലുള്ള ഒരു സ്കോളർഷിപ്പും കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ ഏജൻസികൾ നടത്തുന്ന സ്കോളർഷിപ്പ് അപേക്ഷിക്കാം എങ്കിലും ഇതിലൂടെ വിദ്യാർത്ഥികളുടെ ഡാറ്റ കൈവശപ്പെടുത്താനുള്ള സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ കച്ചവട താൽപര്യങ്ങൾ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്.

ഇങ്ങനെയുള്ള പ്രചരണങ്ങളെ നിരുത്സാഹപ്പെടുത്തണം. സ്കൂളുകളും കോളേജുകളും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ ക്കെതിരെ കരുതൽ വേണമെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ സെക്രട്ടറി ബാലമുരളി എം അറിയിച്ചു

Related Articles

Back to top button