KeralaLatest

മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍

“Manju”

കൊച്ചി ;70ാം പിറന്നാള്‍ നിറവിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ അദ്ദേഹത്തെ ആശംസകൊണ്ട് മൂടുമ്പോള്‍ മോഹന്‍ലാലും അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുകയാണ്. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും തന്റെ ഒപ്പമുണ്ടെന്നും. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍.

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വര്‍ഷത്തെ സഹോദര സ്‌നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ സാധിച്ചു. ഒന്നിച്ച്‌ അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഒക്കെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. വെള്ളിത്തിരയില്‍ 50 സുവര്‍ണ്ണവര്‍ഷങ്ങള്‍ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

Related Articles

Back to top button