KeralaLatest

നാട്ടുശാസ്ത്രജ്ഞ പുരസ്കാരം സലിം പിച്ചന്

“Manju”

കല്‍പറ്റ: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നാട്ടുശാസ്ത്രജ്ഞ പുരസ്കാരം സസ്യ ശാസ്ത്രജ്ഞന്‍ സലിം പിച്ചന്. മലബാര്‍ മേഖലയിലെ ശാസ്ത്ര നീരിക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പുരസ്കാരം. ശാസ്ത്ര നിരീക്ഷണങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹിക ഇതര മേഖലകളിലും പ്രവര്‍ത്തിച്ചു വരുകയാണ്. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരനാണ്. പശ്ചിമഘട്ടത്തിന്റെ മലബാര്‍ മേഖലയില്‍നിന്ന് അപൂര്‍വ ഇന സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
പുതിയ കണ്ടുപിടിത്തങ്ങളും സസ്യ സമ്പത്തിനെ കുറിച്ച്‌ നടത്തിയ പഠനങ്ങളും മുന്‍നിര്‍ത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പേരില്ലാത്ത വന്യ ഓര്‍ക്കിഡ് വര്‍ഗത്തില്‍പ്പെട്ട സസ്യത്തിന് ‘സ്വിഡന്‍ ഫെഡിനില്ലാ സലിമീ’ എന്ന പേര് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡും സംസ്ഥാന സര്‍ക്കാറിന്റെ യുവജന ക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം, വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം, നെഹ്റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button