KeralaLatest

ആറാം ക്ലാസ്സുകാരൻ പഠനത്തിന് കനിവ് തേടുന്നു

“Manju”

 

മലമ്പുഴയിലെ അഭിൻ എന്ന ആറാം ക്ലാസ്സുകാരൻ പഠനത്തിന് കനിവ് തേടുന്നത് കെ.എസ്.ഇ.ബി.യോടാണ്. ഓൺലൈൻ പഠനത്തിന് സഹായിക്കാൻ ടി.വി.യോ മൊബൈൽ ഫോണോ നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണ്. പക്ഷേ, മുത്തശ്ശന്റെ വീട്ടുകാർ സ്ഥലത്തിന് അവകാശം ഉന്നയിച്ചു നല്കിയ കേസ് തീർപ്പാക്കാതെ വൈദ്യുതി കണക്ഷൻ നല്കാനാവില്ലെന്നാണ് കെ.എസ്. ഇ.ബി.യുടെ നിലപാട്. ചെറുപ്പത്തിലേ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ കുട്ടിയാണ് അഭിൻ.കുട്ടിയെ മുത്തശ്ശി കൂലിപ്പണിയെടുത്താണ് പഠിപ്പിക്കുന്നത്.സഹായത്തിനായി ആരുമില്ലാത്ത ഈ മുത്തശ്ശിക്ക് കൊച്ചു മകനെ വലിയ നിലയിൽ പഠിപ്പിക്കണം എന്നാണ് ആഗ്രഹം. എന്നാൽ വീട്ടിൽ വൈദ്യുതിയോ ടിവി യോ ഒന്നും ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ മുന്നോട്ട് പോവുകയാണിവർ.

Related Articles

Back to top button