IndiaLatest

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ

“Manju”

ഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം നല്‍കി ബി.സി.സി.. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധയിടങ്ങളില്‍ ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും, കോവിഡിനെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്ത് രാജ്യത്തെ ആരോ​ഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബി.സി.സി.ഐ അഭിനന്ദിച്ചു. ആരോ​ഗ്യപ്രവര്‍ത്തകരാണ് രാജ്യത്തിന്റെ മുന്‍നിര പോരാളികളെന്നും അവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. വരുന്ന ഏതാനും മാസങ്ങള്‍ കൊണ്ട് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Related Articles

Back to top button