KeralaLatest

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂയോര്‍ക്ക്: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 2,95,772 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയ്ക്ക് മുന്നില്‍ ഇനി റഷ്യ, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഉള്ളത്.

നിലവില്‍ റഷ്യയില്‍ 4.93 ലക്ഷവും, ബ്രസീലില്‍ 7.72 ലക്ഷവും രോഗബാധിതരാണുള്ളത്. അമേരിക്കയില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 24ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ വെറും 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്ത് എത്തിയത്.

വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും, മാസങ്ങളോളം രോഗബാധ നീണ്ടുനിന്നേക്കാമെന്നും ഐസിഎംആര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75,83,521 ആയി ഉയര്‍ന്നു. 4,23,082 പേര്‍ മരിച്ചു. 38,33,166പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button