HealthIndiaLatest

സൈക്കിളില്‍ സഞ്ചരിക്കൂ, ശരീരഭാരം കുറയ്ക്കാം

“Manju”

പത്തനംതിട്ട : പെട്രോളിനും, ഡീസലിനും അനുദിനം വിലവര്‍ദ്ധിക്കുകയും, വയററിയാതെ ഭക്ഷണം കഴിച്ച് പൊണ്ണത്തടികൊണ്ട് പൊറുതിമുട്ടുന്നവരോടും ഇനി അല്പം സൈക്കിള്‍ യാത്രയാകാം എന്ന് കുമ്പനാട് സ്വദേശിയായ ജ്യോതിഷ് അജയ് നായര്‍ പറയും.
സൈക്കിള്‍യാത്രകൊണ്ട് രണ്ടു ഗുണം. ഒന്നാമതായി പറയാവുന്നത് പണം സേവിംഗ്സ് അല്ല ശാരീരിക ക്ഷമത തന്നെയാണ്. രണ്ടാമത് പണം ലാഭം. സൈക്കിള്‍യാത്ര ഹരമായതോടെ ദീര്‍ഘദൂരയാത്ര നടത്തുന്ന എന്‍ഡ്യൂറിംഗ് സൈക്ലിംഗില്‍ സജീവമാണ് ജ്യോതിഷ് അജയ് നായര്‍, മറ്റൊരു പ്രധാനകാര്യം ശരീരത്തിന് വ്യായാമം ലഭിക്കുന്നതിനൊപ്പം പുതിയആളുകളെയും പുതിയ സ്ഥലങ്ങളെയും കാണുകയും പരിചയപ്പെടുകയും ചെയ്യാം..
പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ട്രാവന്‍കൂര്‍ റൈഡേഴ്‌സ് ക്ലബിലൂടെ പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.എം എന്‍ഡ്യൂറിംഗ് സൈക്ലിംഗില്‍ പങ്കെടുക്കുകയാണ് ജ്യോതിഷിപ്പോള്‍. ഇന്ത്യയില്‍ എ.ഐ.ആര്‍ (ഒഡക്സ് ഇന്ത്യ റാന്‍ഡോനേസ്) ആണ് ഈ സൈക്ലിംഗ് നടത്തുന്നത്.
കൊച്ചിയില്‍ പി.എസ്.എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ജ്യോതിഷ് കുമ്പനാട് മോളിക്കല്‍ കലാഭവനില്‍ സുരേഷ് – അനിത ദമ്പതികളുടെ മകനാണ്. സഹോദരി: ജ്യോതി.
ജ്യോതിഷ് കൈവരിച്ച നേട്ടങ്ങള്‍
13 മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ നിന്ന്
പീച്ചിഡാമിലേക്കും തിരിച്ചും. ദൂരം : 200 കിലോമീറ്റര്‍.
കൊച്ചി, അങ്കമാലി, തൊടുപുഴ പാലാ വഴി
തിരികെ കൊച്ചിയിലേക്ക്. ദൂരം : 300 കിലോമീറ്റര്‍
കൊച്ചി – തിരുവനന്തപുരം. ദൂരം : 400 കിലോമീറ്റര്‍
കൊച്ചി – വാളയാര്‍ – കൊച്ചി – ചാത്തന്നൂര്‍. ദൂരം : 600 കിലോമീറ്റര്‍
1200 കിലോമീറ്റര്‍ 90 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ഇനിയുള്ള ലക്ഷ്യം.
എന്‍ഡ്യൂറിംഗ് സൈക്ലിംഗ്
വ്യായാമത്തോടൊപ്പം യാത്രയിലേക്കെത്തുന്നുവെന്നതാണ് എന്‍ഡ്യൂറിംഗ് സൈക്ലിംഗിനെ വ്യത്യസ്തമാക്കുന്നത്. ബി.ആര്‍.എം പോലുള്ള സൈക്ലിംഗ് പരിപാടികള്‍ക്ക് നിശ്ചിതസമയമുണ്ട്. സൈക്കിളിനുണ്ടാകുന്ന പഞ്ചറടക്കമുള്ള തകരാറുകള്‍ സ്വയംപരിഹരിക്കണമെന്നാണ് ഇതിലെ നിയമം.
” റോഡ് ബൈക്ക് എന്ന സൈക്കിളാണ് ഞാന്‍ ഉപയോഗിക്കുന്നത്. മുമ്പ് 100 മീറ്റര്‍ ഓടിയാല്‍ കിതച്ച്‌ വീണുപോകുമായിരുന്നു. ഇപ്പോള്‍ 10 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. പ്രതിരോധശക്തി നന്നായികൂടും. ആത്മവിശ്വാസവും വര്‍ദ്ധിക്കും. “

Related Articles

Back to top button