Uncategorized

ബഹിരാകാശത്ത് ആദ്യമായി അഞ്ചാം ദ്രവ്യാവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ

“Manju”

ശ്രീജ.എസ്

 

പാരീസ്: ബഹിരാകാശത്ത് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ആദ്യമായി കണ്ടെത്തി ശാസ്ത്രജ്ഞർ. ബോസ്-ഐൻസ്റ്റീൻ കണ്ടെൻസേറ്റെന്നറിയപ്പെടുന്ന ഈ അവസ്ഥ ക്വാണ്ടം പ്രപഞ്ചത്തിലെ എക്കാലത്തും കുഴപ്പിക്കുന്ന ചില സമസ്യകളുടെ ചുരുളഴിക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞർ നടത്തിയ ബോസ്-ഐൻസ്റ്റീൻ കണ്ടെൻസേറ്റ് (ബി.ഇ.സി.) പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ.

ഭൂമിയിൽ മില്ലിസെക്കൻഡുകൾമാത്രം ആയുസ്സുള്ള ബി.ഇ.സി.കൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ലാബുകളിൽ ഒരു സെക്കൻഡിലധികം നിലനിന്നു എന്നതാണ് ഇവയുടെ സവിശേഷതകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരണയായതെന്ന് ഗവേഷണസംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞൻ ഡേവിഡ് ആൽവിൻ വ്യക്തമാക്കി. പ്രപഞ്ചവികാസത്തിന് ആക്കം കൂട്ടുന്ന ഇപ്പോഴും നിഗൂഢമായി തുടരുന്ന ശ്യാമോർജത്തെപ്പറ്റി(ഡാർക്ക് എൻജി) കൂടുതൽ സൂചനകൾ നൽകാനും ഈ കണ്ടെത്തൽ വഴിതെളിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ ബോസും ആൽബർട്ട് ഐൻസ്റ്റീനും ചേർന്ന് 1924-’25 ലാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ (ബോസ്-ഐൻസ്റ്റീൻ കണ്ടെൻസേറ്റ്) ആദ്യമായി പ്രവചിച്ചത്. ഇതു പ്രകാരം, കേവലപൂജ്യത്തോടടുത്തുള്ള താപനിലയിൽ (-273 ഡിഗ്രി C) സൂക്ഷ്മകണികകളുടെ സ്വഭാവവിശേഷങ്ങൾ അവയുടെ ക്വാണ്ടം തലത്തിൽവെച്ച് തകരുകയും വേവ്ഫങ്ഷൻ ഐക്യമുള്ളതായിത്തീരുകയും ചെയ്യുന്നു. ബോസോണിന്റെ നേർപ്പിച്ച ഗ്യാസ് കേവലപൂജ്യത്തിൽ തണുപ്പിക്കുന്നു. ഈയവസ്ഥയിൽ കണികകൾ ക്വാണ്ടം സ്വഭാവമുള്ള ഒരൊറ്റവസ്തുവായി മാറുകയും ഇവ ഒാരോന്നും ദ്രവ്യത്തിൻറെ തരംഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

Related Articles

Back to top button