KeralaLatest

യു.ഡി.എഫ് ചങ്ങനാശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തിയത് ഒരു വോട്ടിന്

“Manju”

രജിലേഷ് കേരിമഠത്തില്‍

കോട്ടയം: കേരള കോണ്‍ഗ്രസിലെ സാജന്‍ ഫ്രാന്‍സിസ് ഒരു വോട്ട് നേടിയതിലൂടെ ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്താന്‍ സാധിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസിന് 16 വോട്ടും യു.ഡി.എഫ് വിമതന്‍ സജി തോമസിന് 15 വോട്ടുകളും ലഭിച്ചു. എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു സജി തോമസ് മത്സരിച്ചത്.

36 അംഗങ്ങളില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ട് ചെയ്തില്ല. ഒരു വോട്ട് അസാധുവായി. വിപ്പ് ലംഘനം നടത്തി എല്‍.ഡി.എഫ് അംഗത്തിന് കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം പരിഗണിച്ച് വോട്ടെടുപ്പ് നടത്തുകയായിരുന്നു. 37 അംഗങ്ങളില്‍ 36 പേര്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ഹജരായിരുന്നു. യു.ഡി.എഫിന്‍റെ 18 പേരില്‍ ആറു പേര്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളാണ്. അഞ്ചു പേര്‍ ജോസഫ് വിഭാഗവും ഒരാള്‍ ജോസ് കെ.മാണി വിഭാഗത്തിലുമാണ്. യു.ഡി.എഫ് -18, എല്‍.ഡി.എഫ് -12, ബി..ജെ.പി-നാല്, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി പിന്മാറി മാറിയതോടെ വലതും ഇടതും തമ്മിലുളള മത്സരത്തില്‍ ഫ്രാന്‍സിസ് വിജയം നേടുകയായിരുന്നു.

Related Articles

Back to top button