IndiaKeralaLatest

2100 രൂപയ്ക്ക് ലാപ്‌ടോപ്പും , പ്രിന്ററും, മൊബൈലും-വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.

“Manju”

ന്യൂഡല്‍ഹി : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2100 രൂപയ്ക്ക് ലാപടോപ്പും, പ്രിന്ററും, മൊബൈലും നല്‍കുന്നു എന്നുള്ള വാര്‍ത്തകള്‍ക്ക് ‌ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്‌സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ലാപ്ടോപ്പും, പ്രിന്ററും, മൊബൈലും നല്‍കുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്.എം.എസിലൂടെ ഇവ നേടാമെന്നാണ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കുന്നയാള്‍ക്ക് 15 വയസില്‍ കുറവായിരിക്കണം. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്വമുള്ളവരായിരിക്കണം അപേക്ഷകരെന്നും ഇതില്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി..ബിയുടെ ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2100 രൂപയ്ക്ക് ലാപടോപ്പും, പ്രിന്ററും, മൊബൈലും നല്‍കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് പി..ബി വ്യക്തമാക്കി.

Related Articles

Back to top button