KeralaLatestThiruvananthapuram

പോത്തൻകോട് പന്തലക്കോട്ട് ഗുണ്ടാ ആക്രമണം

“Manju”

തിരുവനന്തപുരം : പോത്തൻകോട് പന്തലക്കോട്ട് ഗുണ്ടാ ആക്രമണം,പട്ടാപ്പകൽ മാരകായുധങ്ങളുമായി നാലംഗ സംഘം കുട്ടികളുടെ മുന്നിലിട്ട് വീട്ടമ്മയെ മർദ്ദിച്ചു അവശയാക്കി. വീട്ടുപകരണങ്ങൾ തകർത്തു,പന്തലക്കോട് വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ അശ്വതിയ്ക്കും കുംടുംബത്തിനും നേരെയാണ് ആക്രമണം. ബുധനാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉഗ്രൻ വെടി ഉച്ചയുള്ള പടക്ക് എറിഞ്ഞ ശേഷം നാലംഗ സംഘം വീട്ടിനുള്ളിൽ മാരകായുധങ്ങളുമായി അക്രമണം നടത്തുകയായിരുന്നു. അശ്വതിയുടെ ഭർത്താവ് ശ്രീകുട്ടനും കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമണ ഭീതിയിൽ ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടിനുള്ളിൽ അകപ്പെട്ട അശ്വതിയെ അക്രമി സംഘം വളഞ്ഞിട്ട് അക്രമിച്ച ശേഷം വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുകയും വീടിൻ്റെ ജനൽ ചില്ലുകളും വാതിലും പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ അശ്വതിയെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അശ്വതിയുടെ ഭർത്താവ് ശ്രീകുട്ടനുമായിട്ടുള്ള മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് അക്രമണം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും വട്ടപ്പാറ സി.ഐ. ബിനുകുമാർ പറഞ്ഞു.

Related Articles

Back to top button