InternationalLatest

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്

“Manju”

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള 14 പോയിന്റാണ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തുണയായത്. 58.33 പോയിന്റ് ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്. ട്രെന്‍ഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്സിലെ രണ്ടാം മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

12 പോയിന്റും 50.00 പോയിന്റ് ശരാശരിയുമായി പാകിസ്ഥാനും വെസ്റ്റിന്‍ഡീസുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. പാകിസ്ഥാന്‍-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ 0-1ന് പിന്നിലുള്ള ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോര്‍ഡ്സില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പരിഗണിച്ചില്ല. ടീമില്‍ രണ്ട് മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

Related Articles

Check Also
Close
Back to top button