IndiaKeralaLatest

ചെറിയാന്‍ ഫിലിപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

“Manju”

തിരുവനന്തപുരം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നവകേരള മിഷന്‍ കോര്‍ഡിനേറ്റന്‍ സ്ഥാനം അദ്ദേഹം ഉടന്‍ ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ചൂടുപിടിച്ചത്. പദവി ഒഴിയുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ദൗത്യം പൂര്‍ത്തിയായതിനാല്‍ നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഉടന്‍ ഒഴിയും. സെക്രട്ടറിയേറ്റില്‍ നിന്നും എകെജി സെന്ററിലേക്ക് എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
ദീര്‍ഘകാലം ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുന്ന ചെറിയാന്‍ ഫിലിപ്പിനായി വിജയ സാധ്യത ഉള്ള മണ്ഡലങ്ങളാണ് സിപിഎം പരിഗണിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ സീറ്റ് നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതല്ലേങ്കില്‍ തെക്കന്‍ ജില്ലകളില്‍ ചിലത് പരിഗണിക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമോ എന്നത് പാര്‍ട്ടി തിരുമാനിക്കുമെന്ന് അദ്ദേഹം ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിച്ചു.
നേരത്തേ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരേയും ചെറിയാന്‍ ഫിലിപ്പ് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. പിന്നീട് രാജ്യസഭയിലേക്ക് ചെറിയാനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സിപിഎം നടത്തിയിരുന്നുവെങ്കിലും ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ സിപിഎം നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button