KeralaLatest

സന്ന്യാസദീക്ഷാ വാര്‍ഷികം : ഭക്തിയുടെ നിറവില്‍ പുഷ്പസമര്‍പ്പണം നാലാം ദിവസം

“Manju”

പോത്തന്‍കോട്: ഭക്തിപൂര്‍വ്വം സന്ന്യാസ ദീക്ഷാ വാര്‍ഷികം പുഷ്പസമര്‍പ്പണം നാലാം ദിവസത്തിലേക്ക്. രാവിലെ 6 മണിയുടെ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം സന്ന്യാസി സന്ന്യാസിനിമാരും നിയുക്ത സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പര്‍ണ്ണശാലയില്‍ ഗുരുപാദത്തില്‍ പ്രാര്‍ത്ഥനാ നിരതരായി പുഷ്പസമര്‍പ്പണം നടത്തി. ഉച്ചയ്ക്ക് ആരാധനയും പ്രാര്‍ത്ഥനാ സങ്കല്പങ്ങളും തുടരും. വൈകിട്ട് സിപിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്സംഗത്തില്‍ ശാന്തിഗിരി വിദ്യാഭവന്‍ സിനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തും. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഹ്യമന്‍ റിസോഴ്സസ് ) ഡോ. കെ.ആര്‍. എസ്. നായര്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ സജീവന്‍ എടക്കാടന്‍ നന്ദിരേഖപ്പെടുത്തും. ലക്ഷ്മിപുരം ഏരിയയില്‍ നിന്നും ബി.ഷാജി, ശാന്തിഗിരി ജംഗ്ഷനില്‍ നിന്നും പി.മുരുകന്‍ എന്നിവര്‍ ആശ്രമവുമായും ഗുരുവുമായുമുള്ള അനുഭവം പങ്കിടും.

Related Articles

Back to top button