KeralaLatestThrissur

തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ ഒറ്റ ദിവസം 14 പേര്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍ : സമ്പര്‍ക്കത്തിലൂടെ ഒറ്റ ദിവസം 14 പേര്‍ക്ക് കൊവിഡ് പിടിപെട്ടതോടെയുണ്ടായ ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം, സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചു. കൊവിഡ് ബാധിച്ച്‌ മരിച്ച കുമാരന്‍ ഒഴികെയുള്ളവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയതായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. രോഗബാധിതരായ 25 പേരില്‍ 14 പേര്‍ക്ക് എവിടെ നിന്നാണ് രോഗബാധയെന്ന് കണ്ടെത്താനായെങ്കിലും, രോഗവ്യാപനം ഏതൊക്കെ രീതിയിലാണെന്നത് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇളവുകളുള്ളതിനാല്‍ അപ്രതീക്ഷിതമല്ല സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ വര്‍ദ്ധനവെന്നും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ നാല് ചുമട്ട് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല ഭീതിയിലായത്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. അഞ്ഞൂറോളം തൊഴിലാളികള്‍ ക്വാറന്‍റൈനിലായി. അഞ്ച് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ചാവക്കാട് താലൂക്കാശുപത്രിയും കര്‍ശന നിയന്ത്രണത്തിലായി. തൃശൂര്‍ കോര്‍പറേഷന്‍റെ ഒല്ലൂര്‍ മേഖലാ ഓഫീസിലെ നാല് ശുചീകരണ തൊഴിലാളികളും കൊവിഡ് ബാധയിലാണ്. നഗരസഭയുടെ പ്രധാന ഓഫീസിലും മേഖല ഓഫീസിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയില്‍ വാടാനപ്പിള്ളി, ഏണ്ടണ്ടിയൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും, ചാവക്കാട് നഗരസഭയില്‍ മണത്തല വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളും, തൃശൂര്‍ കോര്‍പറേഷനിലെ 24 മുതല്‍ 34 വരെ ഡിവിഷനുകളും 41 ഡിവിഷനും ഹോട്ട് സ്‌പോട്ടാക്കി.

‘സാമൂഹിക വ്യാപനമുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കും. . കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഏഴ് ദിനമാണ് നിയന്ത്രണം ‘.

Related Articles

Back to top button