KeralaLatest

വന്ദേഭാരത് മിഷന്‍; കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണം, ആവശ്യപ്പെട്ടാല്‍ അനുവദിക്കാമെന്ന് കേന്ദ്രം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി കേരളത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളം ആവശ്യപ്പെട്ടാല്‍ വിമാനം അനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. ലാേകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോര്‍ട്ടുചെയ്ത അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മൂന്നാം ഘട്ടത്തിലും സംസ്ഥാനത്തേക്ക് വേണ്ടത്ര വിമാനങ്ങളില്ല.

മിഷന്റെ മൂന്നാംഘട്ടത്തില്‍ നാല്‍പ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇരുപതുരാജ്യങ്ങളില്‍ നിന്നായി എഴുപത്താറ് സര്‍വീസുകള്‍ മാത്രമാണുള്ളത്. അമേരിക്കയില്‍ നിന്നടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഈ സര്‍വീസുകളെ ആശ്രയിക്കാന്‍ അധികം താത്പര്യമില്ല.

മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളെ ആശ്രയിക്കുമ്പോള്‍ അവിടുത്തെ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കണം. അവിടത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞ് കേരളത്തിലെത്തിയാല്‍ വീണ്ടും നിരീക്ഷണത്തില്‍ ഇരിക്കണം. ഇതാണ് അന്യസംസ്ഥാനങ്ങളിലേക്കുളള സര്‍വീസുകളാേട് മലയാളികള്‍ അധികം താത്പര്യം കാണിക്കാത്തത്.

ഈ പ്രശ്നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് അവര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം.

Related Articles

Back to top button