KeralaLatest

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ₹75,​000 കോടി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍വത്കരണത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് കുതിപ്പേകാനായി ടെക്‌നോളജി ഭീമനായ ഗൂഗിള്‍ അടുത്ത 5 മുതല്‍ എഴുവര്‍ഷത്തിനകം ഇന്ത്യയില്‍ 1,​000 കോടി ഡോളര്‍ (75,​000 കോടി രൂപ)​ നിക്ഷേപിക്കും. “ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍” എന്ന പേരില്‍ ഗൂഗിളിന്റെയും മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെയും സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈയാണ് നിക്ഷേപം പ്രഖ്യാപിച്ചത്.

ഗൂഗിളിന് ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലും മികച്ച പ്രതീക്ഷകള്‍ ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ആറാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയോട് അനുബന്ധിച്ച്‌,​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ രാവിലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പിച്ചൈ നിക്ഷേപം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന് പിന്തുണയേകുന്നത് അഭിമാനാര്‍ഹമായാണ് ഗൂഗിള്‍ കാണുന്നതെന്ന് പറഞ്ഞ പിച്ചൈ,​ ആധുനികവത്കരണത്തിനും വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുകയെന്നും വ്യക്തമാക്കി. ആധുനിക – ഡിജിറ്റല്‍വത്കരണത്തിന്റെ പ്രയോജനം നേടുക മാത്രമല്ല,​ ഈ രംഗത്ത് ഇന്ത്യ നായകസ്ഥാനം നേടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button