KeralaLatest

സുകൃതം ഹരികുമാര്‍ അന്തരിച്ചു.

“Manju”

 

തിരുവനന്തപുരം : പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. 70 വയസ് ആയിരുന്നു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് എന്നിവ ഉള്‍പ്പെടെ 18 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവാണ് ആദ്യചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലിവരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വ്വം മീര എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഇരുപതിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 40 വര്‍ഷത്തോളം മലയാള സിനിമയില്‍ സജീവമായിരുന്ന ഹരികുമാര്‍ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിലും അംഗമായിരുന്നു. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി 2022 ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്കയാണ് അവസാന ചിത്രം. എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ നിരവധി സാഹിത്യകാരന്മാരുമായി സഹകരിച്ച് സിനിമ ചെയ്തിട്ടുണ്ട്.

Related Articles

Back to top button