KeralaLatest

മെഡിക്കല്‍ കോളജ് കോവിഡ് ഒപിയില്‍ യന്ത്ര മോഷണം

“Manju”

ശ്രീജ.എസ്

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ഒപിയില്‍ നിന്ന് ഇസിജി യന്ത്രം മോഷണം പോയി. ഒരാഴ്ച മുന്‍പാണ് യന്ത്രം കാണാതായത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയോ ആശുപത്രി തലത്തില്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സുമാരില്‍ നിന്നു പണം ഈടാക്കി പുതിയ യന്ത്രം വാങ്ങി.

ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് നഴ്‌സുമാരില്‍ നിന്ന് 6,600 രൂപ വീതം ആകെ 33,000 രൂപയാണ് ഈടാക്കിയത്. കോവിഡ് വാര്‍ഡില്‍ പൊലീസ് അന്വേഷണം നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് പരാതി നല്‍കാതിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

പുതിയ യന്ത്രം വാങ്ങാന്‍ സ്‌പോണ്‍സറെ തിരക്കിയെങ്കിലും കിട്ടിയില്ല. വാര്‍ഡിലെ ഉപകരണത്തിന്റെ ഉത്തരവാദിത്തം ഹെഡ് നഴ്‌സിനും സൂക്ഷിക്കേണ്ട ചുമതല നഴ്‌സുമാര്‍ക്കും ആയതിനാലാണ് നഷ്ടപരിഹാരം ഈടാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button