IndiaLatest

പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ ദി​ല്‍​ജാ​ന്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

“Manju”

അ​മൃ​ത്സ​ര്‍: പ്രശസ്ത പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ ദി​ല്‍​ജാ​ന്‍ (31) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മൃ​ത്സ​റി​ന് സ​മീ​പം ജ​ന്‍​ഡി​യാ​ല ഗു​രു​വി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര്‍​ത​ര്‍​പൂ​രി​ലേ​ക്കുള്ള വഴി മദ്ധ്യേ ദി​ല്‍​ജാ​ന്‍ സ​ഞ്ച​രി​ച്ച കാ​ര്‍ റോ​ഡ​രു​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്ര​ക്കി​ല്‍ ഇ​ടി​ച്ച്‌ ത​ക​ര്‍ന്നു. ഉ​ട​നെ ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ നഷ്ടപ്പെട്ടിരുന്നു.

ക​ര്‍​ത​ര്‍​പൂ​ര്‍ സ്വ​ദേ​ശി​യാ​യ ദി​ല്‍​ജാ​ന്‍ പ​ഞ്ചാ​ബി​ലെ യു​വ ഗാ​യ​ക​രി​ല്‍ തിളങ്ങി നിന്നിരുന്നു. 2012-ല്‍ ​ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി ആ​യ സു​ര്‍ ക്ഷേ​ത്ര​യി​ലെ വി​ജ​യി​യാ​യി​രു​ന്നു. ഇന്ത്യ-പാക് ഗാ​യ​ക​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ദി​ല്‍​ജാ​ന്‍ നി​ര​വ​ധി പ​ഞ്ചാ​ബി സി​നി​മ​ക​ള്‍​ക്ക് വേ​ണ്ടി​യും പാ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ​യും മകളും കാ​ന​ഡ​യി​ലാ​ണ്.

Related Articles

Back to top button