IndiaLatest

ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

ഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

33 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ 21 പേര്‍ ഡല്‍ഹിയിലും ബാക്കി 12 പേര്‍ മറ്റിടങ്ങളിലുമാണ് ചികിത്സയിലുള്ളത്. ഇതുവരെ 195 പേര്‍ക്ക് രോഗം ഭേദമായി. ചികിസ്തയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ് അതേസമയം, രാജ്യത്തിനാകെ വെല്ലുവിളിയായി കൊവിഡ് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലുമാണ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 3390 പേര്‍ക്കും ഡല്‍ഹിയില്‍ 2224 പേര്‍ക്കും തമിഴ്നാട്ടില്‍ 1974 പേര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button