IndiaLatest

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​പ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, ഉത്തര്‍​പ്രദേശ്​, ഗുജറാത്ത്​ സംസ്​ഥാനങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷം. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും കോവിഡ്​ പ്രതിരോധത്തിന്​ ഇവിടെ പ്രതികൂലമാകുന്നു. ഓക്​സിജന്‍ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.

Related Articles

Back to top button